Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  |
അല്‍വക്രയില്‍ ഇന്നു മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

August 31, 2019

August 31, 2019

ദോഹ: അല്‍വക്ര പ്രധാന പാതയിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍- അറിയിച്ചു. ഉരീദു റൗണ്ട്അബൗട്ടിനും അല്‍അഫ്ജ റൗണ്ട്അബൗട്ടിനും റൗണ്ടെബൗട്ടിനും(അല്‍ജബല്‍ റൗണ്ടെബൗട്ട്) ഇടയിലാണ് ഇന്ന് മുതല്‍ ഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി ചേര്‍ന്നാണ് അശ്ഗാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.5 കി.മീറ്റര്‍ ദൂരപരിധിയിലുള്ള ഈ ഗതാഗത മാറ്റം നാലു മാസത്തോളം തുടരുമെന്നാണ് അറിയുന്നത്. അല്‍വക്ര പ്രധാനപാതയുടെ നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നത്.

പാതയിലെ ഗതാഗത നിയന്ത്രണം അറിയിച്ചുകൊണ്ടുള്ള സൂചനാ ബോഡുകൾ സമീപത്ത് സ്ഥാപിക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനായി റോഡ് സൂചനകള്‍ പിന്തുടരണമെന്നും വേഗനിയന്ത്രണം പാലിക്കണണെന്നും അശ്ഗാല്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


Latest Related News