Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ |
ഖത്തര്‍ പ്രധാനമന്ത്രിയും സൗദി ആഭ്യന്തരമന്ത്രിയും ഫോണില്‍ സംസാരിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്തു

March 17, 2021

March 17, 2021

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി സൗദി അറേബ്യയുടെ ആഭ്യന്തരമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സൗദ് ബിന്‍ നയെഫ് ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ് രാജകുമാരനുമായി ഫോണില്‍ സംസാരിച്ചു. ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം ഇരുനേതാക്കളും അവലോകനം ചെയ്തു. 

ഫോണ്‍ സംഭാഷണത്തിന്റെ തുടക്കത്തില്‍ സൗദി രാജാവിനുള്ള ഖത്തര്‍ അമീറിന്റെ ആശംസകള്‍ ഖത്തര്‍ പ്രധാനമന്ത്രി സൗദി ആഭ്യന്തര മന്ത്രിയെ അറിയിച്ചു. കൂടാതെ സൗദി ഉപപ്രധാനമന്ത്രിയും കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ആശംസകള്‍ അറിയിച്ചതായി ഖത്തര്‍ പ്രധാമന്ത്രി സൗദി ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. 

ഖത്തര്‍ അമീറിനുള്ള സൗദി രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകള്‍ ആഭ്യന്തരമന്ത്രി ഖത്തര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അമീറിന് വിജയമുണ്ടാകട്ടെയെന്നും ഖത്തരി ജനത കൂടുതല്‍ സമൃദ്ധിയും പുരോഗതിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

ഫോണ്‍സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധവും അവ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ സംയുക്ത താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News