Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
നാലാം എഡിഷനിലെ പഴയ കറൻസി നോട്ടുകൾ ഇപ്പോൾ മാറ്റിവാങ്ങാം, ഖത്തർ സെൻട്രൽ ബാങ്കിന്റെ അറിയിപ്പ്

February 17, 2022

February 17, 2022

ദോഹ : നാലാം എഡിഷനിലെ പഴയ കറൻസി നോട്ടുകൾ മാറ്റിനൽകാൻ സമയമനുവദിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ബാങ്ക് മുഖേന പഴയ നോട്ടുകൾ മാറ്റി പുതിയത് വാങ്ങാമെന്ന് സെൻട്രൽ ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. 

അൻപതിനായിരം റിയാലിലധികം മാറ്റാൻ എത്തുന്നവർ ഫിനാൻസിങ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ബാങ്ക് വിശദീകരിച്ചു. ഖത്തറി പൗരന്മാർ തങ്ങൾക്ക് അകൗണ്ട് ഉള്ള ബാങ്കുകളിലൂടെയാണ് നോട്ടുകൾ മാറ്റി വാങ്ങേണ്ടത്. ബാങ്കിൽ അകൗണ്ട് ഇല്ലാത്തവർക്ക് നോട്ടുകൾ മാറ്റാൻ സെൻട്രൽ ബാങ്കിൽ സംവിധാനം ഏർപ്പെടുത്തും. പ്രവാസികൾക്ക് നോട്ടുകൾ മാറ്റി വാങ്ങണമെങ്കിൽ കസ്റ്റംസ് ജനറൽ അതോറിറ്റിയുടെ സാക്ഷ്യപത്രം വേണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.


Latest Related News