Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മുഴുവൻ എമിറേറ്റുകളിലും ഇളവുകൾ ബാധകം, യു.എ.ഇയിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഇനി പീസീആർ പരിശോധന വേണ്ട

February 24, 2022

February 24, 2022

അബുദാബി : ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് റാപിഡ് പീ.സി.ആർ പരിശോധന വേണ്ടെന്ന ഇളവ് യു.എ.ഇ. യിലെ മുഴുവൻ വിമാനത്താവളങ്ങളിലും പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ ദുബായിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ ഇളവ് ലഭിച്ചിരുന്നത്. പിന്നാലെ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലും പീ.സി.ആർ പരിശോധന വേണ്ടെന്ന നിബന്ധന നിലവിൽ വന്നു. ഈ ഉത്തരവാണ് മുഴുവൻ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചത്. 


പീ.സി. ആർ പരിശോധന ഒഴിവാക്കിയ കാര്യം എയർ ഇന്ത്യ എക്പ്രസ്സ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറബ് കമ്പനിയായ ഇത്തിഹാദ്, തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും 'പീ.സി. ആർ പരിശോധന' വേണമെന്ന നിബന്ധന ഒഴിക്കാക്കിയിട്ടുണ്ട്. യാത്രക്ക് ആറുമണിക്കൂർ മുൻപ് എടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് പിൻവലിച്ചത്. അതേസമയം, 48 മണിക്കൂർ മുൻപെടുത്ത ആർടി പീ.സി. ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും.


Latest Related News