Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇ.യിൽ താൽകാലിക വിസ സ്ഥിരവിസയാക്കാൻ ഇനി രാജ്യം വിടേണ്ടതില്ല

February 09, 2022

February 09, 2022

ദുബായ് : താൽകാലിക വിസയിൽ രാജ്യത്തെത്തിയ വ്യക്തികൾ, സ്ഥിരലഭിക്കാൻ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇ പിൻവലിച്ചു. പകരം, 550 ദിർഹം അടച്ചാൽ നടപടിക്രമങ്ങൾ യു.എ.ഇ.യിൽ ഇരുന്നുകൊണ്ട് തന്നെ പൂർത്തിയാക്കാം. നിലവിലുള്ള വിസയുടെ കാലാവസ്ഥ തീരും മുൻപ് അപേക്ഷ സമർപ്പിക്കണമെന്നും, കാലാവധി തീർന്നാൽ വൈകിയ ദിവസങ്ങൾക്ക് അനുസൃതമായി പിഴ നൽകേണ്ടിവരുമെന്നും അധികൃതർ വിശദീകരിച്ചു.

സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർ, തൊഴിൽ വിസയിൽ നിന്നും പുതിയ വിസയിലേക്ക് മാറുന്നവർ തുടങ്ങിയവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർ കാലാവധി കഴിഞ്ഞുള്ള ആദ്യ ദിവസത്തിന് 200 ദിർഹവും പിന്നെയുള്ള ഓരോ ദിവസവും 100 ദിർഹം വീതവുമാണ് പിഴ ഒടുക്കേണ്ടത്. രാജ്യം വിടുന്ന ദിവസം പ്രത്യേക സേവനനിരക്കായി 100 ദിർഹം വേറെയും നൽകണം. തൊഴിൽ വിസയിൽ നിന്നും പുതിയ വിസയിലേക്ക് മാറുന്ന വ്യക്തികൾക്ക് 30 ദിവസത്തെ സമയമുണ്ട്. ഇതിനകം സ്പോൺസർ മാറ്റം സാധ്യമായില്ല എങ്കിൽ പിഴ അടക്കുകയോ രാജ്യം വിടുകയോ വേണം. വൈകുന്ന ആദ്യദിവസത്തിൽ 125 ദിർഹവും, പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് പിഴ. ആറ് മാസം കഴിഞ്ഞാൽ ദിനംപ്രതി 50 ദിർഹമായും, ഒരുവർഷം കഴിഞ്ഞാൽ 100 ദിർഹമായും പിഴ ഉയരും. കൂടുതൽ വിവരങ്ങൾക്ക് https://icp.gov.ae/en/ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News