Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്തില്ല, അറിയിപ്പുമായി ഖത്തർ വിദ്യാഭ്യാസമന്ത്രാലയം

October 30, 2021

October 30, 2021

ദോഹ : 2021-2022 വർഷത്തെ അക്കാദമിക്ക് കലണ്ടറിൽ മാറ്റങ്ങൾ വരുത്തില്ലെന്നും, ക്ലാസുകളും പരീക്ഷകളും മുൻപ് നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കുമെന്നും ഖത്തർ ഉന്നതവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കലണ്ടറിൽ മാറ്റങ്ങൾ വന്നേക്കുമെന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മന്ത്രാലയം ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടത്. 

ഔദ്യോഗികവാർത്താ ഏജൻസികളിൽ നിന്നും, അധികൃതരിൽ നിന്നും ഉളള വാർത്തകൾ മാത്രമേ ശ്രദ്ധിക്കാവൂ എന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. 10, 11, 12 ക്ലാസുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ ഡിസംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെയും, 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഡിസംബർ ഒന്ന് മുതൽ ഒൻപതാം തിയ്യതി വരെയും നടക്കും. ഡിസംബർ 19 മുതൽ 30 വരെ അർദ്ധവാർഷിക അവധി നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനുവരി 2, 2022 നാണ് ക്ലാസുകൾ പുനരാരംഭിക്കുക.


Latest Related News