Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദുഷ്പ്രചാരണങ്ങൾ ഫലിച്ചില്ല,മോശം അനുഭവമുണ്ടായതായി ഒരാളും പരാതിപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ നയതന്ത്ര പ്രതിനിധി

November 30, 2022

November 30, 2022

അൻവർ പാലേരി
ദോഹ : ഖത്തറും ഇസ്രായേലിനുമിടയിൽ നയതന്ത്ര ബന്ധം നിലവിലില്ലെങ്കിലും ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഒരു പൗരനും മോശം അനുഭവമുണ്ടായതായി പരാതി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിന്റെ തലവൻ ഐറിസ് ആംബോർ പറഞ്ഞു.ജറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്രായേൽ പൗരന്മാർ ഖത്തറിലേക്ക് പോകരുതെന്നും അറബ് വശജരിൽ നിന്ന് ആക്രമണം നേരിടാൻ സാധ്യതയുണ്ടെന്നും ചില പാശ്ചാത്യൻ മാധ്യമങ്ങൾ വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടിരുന്നു.അറബ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ഇസ്രായേലികളെ, പ്രത്യേകിച്ച് ഇസ്രായേലി മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതായി കാണിക്കുന്ന വ്യാജ വീഡിയോകളും പിന്നീട് വലിയ തോതിൽ പ്രചരിച്ചിരുന്നു.എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് ഐറിസ് ആംബോർ ബുധനാഴ്ച നടത്തിയ പ്രസ്താവന.



“ഇവിടെയുള്ള ഇസ്രായേലി സന്ദർശകരിൽ നിന്ന് ഇതുവരെ ഇത്തരത്തിലുള്ള ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല.ഞങ്ങൾ ഈ രാജ്യത്തെ അതിഥികളാണെന്ന് ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു, ഇസ്രായേലുമായി ബന്ധമില്ലാത്ത ഒരു രാജ്യമാണ്, ഒരു പ്രത്യേക സംസ്കാരമുള്ള രാജ്യം"- ഒരു അഭിമുഖത്തിൽ അംബോർ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറേണ്ടതെന്നും എല്ലാവർക്കും സുരക്ഷിതമായ ലോകകപ്പ് ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖത്തരികൾ നല്ല ആതിഥേയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലും ഖത്തറും തമ്മിൽ നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തർ എല്ലാവരെയും സ്വാഗതം ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി ലോകകപ്പ് വേളയിൽ ഇസ്രായേൽ നയതന്ത്ര പ്രതിനിധി സംഘത്തെ രാജ്യത്തേക്ക് അനുവദിക്കാനും ടെൽ അവീവിനും ദോഹയ്ക്കും ഇടയിൽ നേരിട്ട് വിമാന സർവീസുകൾ നടത്താനും ഖത്തർ അനുമതി നൽകിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News