Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലും കുവൈത്തിലും സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ മുതൽ ഒൻപത് ദിവസം അവധി

July 07, 2022

July 07, 2022

ദോഹ / കുവൈത്ത് സിറ്റി: ഖത്തറിലെയും കുവൈത്തിലെയും  സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസം അവധിയായിരിക്കും.ജൂലൈ 10 ഞായര്‍ മുതലാണ് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതെങ്കിലും വെള്ളിയും ശനിയും ഉൾപെടെ ഒൻപത് ദിവസത്തെ അവധി ലഭിക്കും. 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി.

പൊതുഅവധിക്ക് മുൻപും ശേഷവുമുള്ള വാരാന്ത്യ അവധികൂടി ചേരുമ്പോഴാണ് ഒൻപത്   ദിവസം ഒഴിവ് ലഭിക്കുന്നത്. ജൂലൈ ഏഴ് വ്യാഴാഴ്ച അടക്കുന്ന മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ചയാണ് തുറന്നുപ്രവര്‍ത്തിക്കുക. സ്കൂളുകള്‍ അവധിയായതിനാല്‍ കൂടുതല്‍ ദിവസം ലഭിച്ച അവധി ഉപയോഗപ്പെടുത്തി നിരവധി പ്രവാസികള്‍ നാട്ടില്‍ പോകാന്‍ തയാറാകും. നിരവധി പേര്‍ ഇതിനകം നാട്ടില്‍ പോയി. വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റ് നിരക്കും ഉയര്‍ന്ന നിലയിലാണ്.

ദീര്‍ഘനാള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവധിയാകുന്നത് സ്വകാര്യ കമ്പനികളെയും നിരവധി വ്യക്തികളെയും ബാധിക്കും. ഒരു മാസത്തിന്റെ ഏകദേശം മൂന്നിലൊന്ന് ദിവസം അടുപ്പിച്ച്‌ അവധി നല്‍കുന്നത് ഉല്‍പാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക  പുരോഗതിയെയും ബാധിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, കൂടുതല്‍ ദിവസം അവധി ലഭിക്കുന്നത് നാട്ടില്‍ പോകുന്നവര്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ഉപകാരപ്രദമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News