Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വളരെ നന്ദി, കേരളം, ഇന്ത്യ:മലയാളികളായ ആരാധകർക്ക് നന്ദി അറിയിച്ച് നെയ്‌മർ

December 16, 2022

December 16, 2022

ന്യൂസ്‌റൂ ബ്യുറോ 

ദോഹ : കേരളത്തിലെ ഫുട്ബോൾ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. തന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ മുന്നിൽ നിൽക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത് കൊണ്ടാണ് നെയ്മർ നമ്മുടെ കുഞ്ഞുസംസ്ഥാനത്തിന് നന്ദി അറിയിച്ചത്.

"ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ"


നേരത്തെ, കോഴിക്കോട് ചാത്തമംഗത്തെ പുഴയിൽ സ്ഥാപിച്ച  മെസ്സി, നെയ്മർ, റൊണാൾഡോ ത്രിമൂർത്തികളുടെ കൂറ്റൻ കട്ടൗട്ടുകളുടെ വാർത്തകളും ചിത്രങ്ങളും ഫിഫയുടെ ഔദ്യോഗിക പേജിൽ വരെ എത്തിയിരുന്നു.

കാൽപന്തുകളിക്ക് ആരാധകർ ഏറെയുള്ള മലബാറിലെ ഇത്തരം കൗതുകങ്ങൾ മുൻ ലോകക്കപ്പ് സമയങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിൽ  ഇടംപിടിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News