Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ യാത്രനയത്തിൽ വീണ്ടും മാറ്റങ്ങൾ, പുതിയ യാത്രാനയം ഇന്ന് മുതൽ പ്രാബല്യത്തിൽ

March 16, 2022

March 16, 2022

ദോഹ : രാജ്യത്തിന്റെ കോവിഡ് 19 യാത്രാനയത്തിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് ( മാർച്ച്‌ 16- ബുധൻ) ഖത്തർ സമയം വൈകീട്ട് 7 മണിയോടെയാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ജി.സി.സി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഇനി യാത്രക്ക് ഇഹ്തിറാസിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല എന്നതാണ് പ്രധാനമാറ്റം. ഇവർ, അതത് രാജ്യങ്ങളുടെ ഔദ്യോഗിക ആരോഗ്യ ആപ്പിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഹാജരാക്കിയാൽ മതി. 

ജി.സി.സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരതാമസവിസയുള്ള യാത്രക്കാർക്കും, ഖത്തർ പൗരന്മാർക്കും പീ.സീ.ആർ പരിശോധന നിർബന്ധമല്ല. അതേസമയം, റെഡ് ഹെൽത്ത് കാറ്റഗറിയിൽ ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തറിലേക്ക് യാത്ര പുറപ്പെടും മുൻപ് പീ.സീ.ആർ പരിശോധന നടത്തണം. ഇന്ത്യയടക്കം ഒൻപത് രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. പീ.സീ.ആർ പരിശോധന നടത്താതെ എത്തുന്ന യാത്രക്കാർ, ഖത്തറിലെത്തി 24 മണിക്കൂറിനകം ആന്റിജൻ പരിശോധന നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുത്തവർക്കും, കോവിഡിൽ നിന്നും മോചിതരായവർക്കും 12 മാസക്കാലം പ്രതിരോധശേഷി ഉണ്ടായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തറിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കണമെങ്കിൽ തുടർന്നും ഇഹ്തിറാസ് ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.


Latest Related News