Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ ഇലക്ട്രിക് സ്കൂട്ടറിനും ഇനി ലൈസൻസ്, സൈക്ലിങിനും പുതിയ നിയമങ്ങൾ

April 01, 2022

April 01, 2022

ദുബായ് : റോഡ് സുരക്ഷ ഉറപ്പുവരുത്താൻ പുതിയ നടപടികളുമായി ദുബായ് എമിറേറ്റ്‌. സൈക്കിളുകൾ, സ്കൂട്ടറുകൾ, ഇലക്ട്രിക് ബൈക്കുകൾ തുടങ്ങിയയുടെ ഉപയോഗത്തിനാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം അടുത്തിടെ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം പ്രകാരമാണ് റോഡുകളിൽ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്. 

നിയമം ലംഘിച്ചതായി ശ്രദ്ധയിൽ പെട്ടാൽ പിഴയോ, വാഹനം കണ്ടുകെട്ടൽ അടക്കമുള്ള നടപടികളോ നേരിടേണ്ടി വരും. ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഇനി ലൈസൻസ് വേണമെന്നതാണ് പുതിയ നിയമങ്ങളിൽ പ്രധാനപ്പെട്ടത്. 16 വയസിൽ താഴെയുള്ളവർക്ക് ഇലക്ട്രിക് ബൈക്കോ സ്കൂട്ടറോ ഓടിക്കാൻ അനുമതിയില്ലെന്നും റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. 12 വയസിൽ താഴെയുള്ള കുട്ടികൾ സൈക്ലിങ്ങിൽ ഏർപ്പെടുമ്പോൾ, 18 വയസ്സ് പിന്നിട്ട ഒരാൾ കൂടെ ഉണ്ടാവണമെന്നും ആർ.ടി.ഐ നിർദ്ദേശിച്ചു. കൂട്ടമായി സൈക്ലിങ് നടത്തുന്നവർ മുൻ‌കൂർ അനുമതി നേടേണ്ടതുണ്ട്. നാളിലധികം ആളുകൾ ഉള്ള സംഘങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്. നിയമങ്ങൾ ലംഘിക്കുന്നത് 18 വയസിൽ താഴെ പ്രായമുള്ളവരാണെങ്കിൽ രക്ഷിതാവ് പിഴ ഒടുക്കേണ്ടി വരും.


Latest Related News