Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്കൂൾ അവധിക്കാലത്തേക്ക് പുത്തൻ പാക്കേജുമായി ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്

October 08, 2021

October 08, 2021

ദോഹ : ഈ വരുന്ന സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഖത്തറിൽ താമസിക്കുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് ഈ കാലയളവിൽ വിദേശത്തേക്ക് പറക്കാം. ഇവർക്ക് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമുണ്ട്. പുറപ്പെടും മുൻപ് പീസീആർ ടെസ്റ്റ് ചെയ്യുകയോ, തിരികെ വന്നതിന് ശേഷം ക്വാറന്റൈൻ ഇരിക്കുകയോ വേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട ഇറ്റലി, ബ്രിട്ടൻ, തുർക്കി, ഒമാൻ, ജോർജിയ, മാലിദ്വീപ് തുടങ്ങിയ ഇടങ്ങളിലേക്കാണ് ഈ പ്രത്യേകപാക്കേജുകൾ. വിമാനടിക്കറ്റിനൊപ്പം ഹോട്ടൽ ബുക്കിങ്ങും പാക്കേജിന്റെ ഭാഗമായി ഉണ്ടാവും. എയർപോർട്ടിൽ നിന്നുള്ള ഗതാഗതം,ഭക്ഷണം, വാടകയ്ക്ക് കാറെടുക്കാനുള്ള സൗകര്യം എന്നിവയും താല്പര്യമുള്ളവർക്ക് പാക്കേജിൽ ഉൾപ്പെടുത്താം. ലക്ഷ്യസ്ഥാനത്ത് നിന്നും മടങ്ങി എത്തി 36 മണിക്കൂറിനകം കോവിഡ് പീസീആർ ടെസ്റ്റ്‌ ചെയ്യണമെന്നും എയർവേയ്‌സ് അധികൃതർ അറിയിച്ചു. 

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 
http://qatarairwaysholidays.com/qa-en/offers/mid-term-holiday-deals


Latest Related News