Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ബൗൺസ് ചെക്ക് ഇനി ക്രിമിനൽ കുറ്റമല്ല, യുഎഇ നിയമപരിഷ്കരണത്തിന് ഒരുങ്ങുന്നു

November 02, 2021

November 02, 2021

ദുബൈ: വാണിജ്യ ഇടപാട് നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്. അക്കൗണ്ടിൽ പണമില്ലാത്ത സമയത്ത് നൽകുന്ന ചെക്കുകൾ എഴുതിനൽകുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി പരിഗണിക്കില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അടുത്ത വർഷം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അവിശ്വാസം തുടങ്ങിയ സാഹചര്യങ്ങളിൽ ബൗൺസിങ് ചെക്കുകൾ കുറ്റകൃത്യമായി തന്നെ കണക്കാക്കും. ചെക്ക് നൽകുന്ന സമയത്ത്, ചെക്കിൽ എഴുതപ്പെട്ടതിനേക്കാൾ കുറഞ്ഞ തുക അക്കൗണ്ടിൽ ഉണ്ടെങ്കിൽ അത് പിൻവലിക്കാനും പുതിയ നിയമം പ്രകാരം സാധിക്കും. 


ചെക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉളള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബിസിനസ് കൂടുതൽ എളുപ്പമാക്കാനും അതുവഴി ക്രിമിനൽ കേസുകൾ കുന്നുകൂടുന്ന അവസരം ഒഴിവാക്കാനും ബൗൺസ് ചെക്ക് നിയമഭേദഗതി സഹായകരമാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. അതേസമയം, ചെക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ വാണിജ്യലൈസൻസ് റദ്ദ് ചെയ്യുക, അഞ്ചുവർഷത്തേക്ക് ചെക്ക് ബുക്കുകൾ നൽകാതിരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Latest Related News