Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇനി നേപ്പാളിൽ നിന്നുള്ള കുടിവെള്ളവും, വില്പനയ്ക്ക് അനുമതി

February 20, 2022

February 20, 2022

ദോഹ : ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ നിന്നുള്ള കുടിവെള്ള കമ്പനിക്ക് ഖത്തറിൽ വില്പന നടത്താൻ അനുമതി ലഭിച്ചു. 'രുദ്ര ഗംഗ' എന്ന കമ്പനിയുടെ 'റസുവ' കുടിവെള്ളമാണ് ഖത്തറിൽ ലഭ്യമാവുക. ഇറക്കുമതിക്കുള്ള അനുമതി രണ്ട് വർഷം മുൻപ് തന്നെ അധികൃതർ നൽകിയിരുന്നെങ്കിലും, കോവിഡ് പ്രതിസന്ധി കാരണമാണ് 'റസുവ' ഖത്തറിലെത്താൻ വൈകിയത്. 

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും എട്ട് ടൺ കുടിവെള്ളം ദോഹയിൽ എത്തിക്കഴിഞ്ഞു. 330 മില്ലിയുടെ ബോട്ടിലിന് 3.50 റിയാലും, 500 മില്ലിക്ക് 4 റിയാലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ 16 ടൺ വെള്ളം കൂടി ഇറക്കുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ദുബായുമായും കരാറിൽ ഒപ്പിട്ട കമ്പനി, മാർച്ച് മാസത്തിൽ അൻപത് ടൺ കുടിവെള്ളം ദുബായിൽ ഇറക്കുമതി ചെയ്യും.


Latest Related News