Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിൽ ചിത്രീകരിച്ച ഹോളിവുഡ് ചിത്രം മാർച്ചിൽ തിയേറ്ററിലെത്തും, ട്രെയിലർ കാണാം

January 03, 2022

January 03, 2022

ദോഹ : ഖത്തറിൽ ചിത്രീകരിച്ച ഹോളിവുഡ് ചിത്രം 'ഓപ്പറേഷൻ ഫോർച്യൂൺ : റൂസ് ടെ ഗ്വിറേ മാർച്ച്‌ 18 ന് പുറത്തിറങ്ങും. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ട്രാൻസ്പോർട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനമനസുകളിൽ ഇടം പിടിച്ച ജേസൺ സ്റ്റാഥമാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഗയ് റിച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റാഥത്തിന് പുറമെ പുറമെ ഓബ്രി പ്ലാസ, ജോഷ് ഹാർനെറ്റ്, കാരി എൽവ്സ്, ഹ്യൂഗ് ഗ്രാന്റ് തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട്. 


ചിത്രത്തിന്റെ പല പ്രധാനഭാഗങ്ങളുടെയും ചിത്രീകരണം ദോഹ കേന്ദ്രീകരിച്ചായിരുന്നു. ട്രെയിലറിൽ ഖത്തറിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ ഭാഗങ്ങൾ ദൃശ്യമാണ്. കോടീശ്വരൻ നടത്തുന്ന ആയുധ ഇടപാടുകൾ തടയാനെത്തുന്നയാളായാണ് ജേസൺ ചിത്രത്തിൽ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. മുഴുനീള ആക്ഷൻ ചിത്രമാണിതെന്നും, പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ ഉതകുന്ന നിരവധി സീനുകൾ സിനിമയിൽ ഉണ്ടെന്നുമാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചനകൾ.


Latest Related News