Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി

February 27, 2021

February 27, 2021

ദുബായ് : ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്‌, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. 'മാര്‍ക്ക് കുറഞ്ഞതിന്റെ ശിക്ഷയായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചതില്‍ കുട്ടിക്ക് സങ്കടമുണ്ടായിരുന്നു'.'രാവിലെ മുതല്‍ മകളെ കാണാതായതായി കുടുംബം പൊലീസിനെ വിളിച്ച്‌ അറിയിച്ചിരുന്നു. മകളെ കണ്ടെത്താനായി വിവരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിട്ട് ആളുകളുടെ സഹായം തേടിയിരുന്നു.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹത പരിഹരിക്കാന്‍ ദുബായ് പൊലീസിന് കഴിഞ്ഞു. പെണ്‍കുട്ടിയെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News