Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും ഒൻപത് മാസങ്ങൾക്കിടെ കോവിഡ് ബാധിച്ചു സുഖപ്പെട്ടവർക്കും ഒരേ ഇളവുകൾ ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം 

May 29, 2021

May 29, 2021

Photo by Baher Amin © The Peninsula
ദോഹ : കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ ഖത്തറിൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും   വാക്സിൻ എടുത്തവർക്ക്‌ നൽകുന്ന അതേ ആനുകൂല്യങ്ങൾ അനുവദിക്കുമെന്ന്  പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ ഒന്നാം ഘട്ടത്തിൽ പല സ്ഥാപനങ്ങളിലും പല സേവനങ്ങൾക്കും വാക്സിനേഷൻനിർബന്ധമാക്കിയിട്ടുണ്ട്.ഇവർക്ക് ലഭിക്കുന്ന അതെ ഇളവുകളാണ്  കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവർക്കും ലഭിക്കുക.

വാക്സിനേഷൻ ചെയ്തവരും, കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചവരും എന്നാൽ മുഴുവൻ വാക്സിൻ എടുക്കാത്തവരും ഒന്നാം ഘട്ടത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം   ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ട,വാക്സിൻ എടുക്കാത്തവർക്ക്, ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.അവർ ഈ സെർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ കാണിച്ചാൽ മതിയാവും.

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയുക.

ലിങ്ക് :
https://www.nas.gov.qa/idp/public/authn/password


Latest Related News