Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആ പരിഭ്രാന്തി വെറുതെയായിരുന്നു,ഖത്തറിൽ മുഴങ്ങിയ സ്ഫോടന ശബ്ദത്തിൻറെ കാരണം ഇതാണ്

August 24, 2022

August 24, 2022

ദോഹ : ഖത്തറിന്റെ തെക്കൻ പ്രവിശ്യയായ വക്ര,വുഖൈർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മുഴങ്ങിക്കേട്ട ഉഗ്രശബ്ദം അമീരി വ്യോമസേനയുടെ പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇന്നലെയാണ് ഈ ഭാഗങ്ങളിലെ പ്രദേശവാസികൾ ഉഗ്രശബ്ദം കേട്ട് പരിഭ്രാന്തരായത്.പലരും വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി അന്വേഷിച്ചെങ്കിലും കാരണം കണ്ടെത്തിയിരുന്നില്ല.

"ആദ്യം ഭൂമി കുലുക്കമാണെണെന്നാണ് കരുതിയത്.ഞാൻ ജോലി ചെയ്യുന്ന കടയിലെ ചില്ലുകൾ വലിയ ശബ്ദത്തിൽ കുലുങ്ങി.പല സാധനങ്ങളും താഴേക്ക് വീണു.."

വുഖൈറിൽ നിന്നും മൊബൈൽ ഫോണിൽ ബന്ധപ്പെട്ട മലയാളി ന്യൂസ്‌റൂമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് ഉഗ്രശബ്ദം കേട്ടതെങ്കിലും വൈകുന്നേരം വളരെ വൈകിയാണ് അധികൃതർ ഇതു സംബന്ധിച്ച വിശദീകരണം നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News