Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
36,000 തൊഴിൽ സാധ്യതകളുമായി മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററുകൾ ഖത്തറിൽ പ്രവർത്തനം തുടങ്ങി

September 01, 2022

September 01, 2022

ദോഹ : അഞ്ച് വർഷങ്ങൾക്കകം 36,000 തൊഴിൽ നൽകാൻ കഴിയുന്ന വിധം  ഖത്തറിൽ പുതിയ ഡാറ്റാ സെന്റർ മേഖല ആരംഭിച്ചതായി  മൈക്രോസോഫ്റ്റ് അറിയിച്ചു..ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിൽ 18 ബില്യൺ ഡോളറിന്റെ കുതിപ്പ് ഇതിലൂടെ കൈവരിക്കാനൽകുമെന്നും കമ്പനി അവകാശപ്പെട്ടു.

"സാങ്കേതികവിദ്യയുടെ തുടക്കം മുതൽ ഖത്തറുമായി ദീർഘകാല സഹകരണത്തിന്റെ ചരിത്രമുണ്ട്. ക്ലൗഡ് സൊല്യൂഷനുകൾ പൂർണമായും സ്വീകരിക്കുകയും പുതിയതും വികസിതവുമായ ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥ വികസിപ്പിക്കുന്നതിന് മുഴുവൻ വ്യവസായങ്ങളെയും പ്രാപ്തമാക്കുകയും ചെയ്തു.രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഇതിലൂടെ കഴിയും...." മൈക്രോസോഫ്റ്റ് മാനേജർ ലാന ഖലഫ് പറഞ്ഞു.മേഖലയുടെയും ലോകത്തിന്റെയും ഡിജിറ്റൽ ഹബ്ബായി മാറാൻ ഇതിലൂടെ ഖത്തറിന് കഴിയുമെന്നും അവർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെപ്പോലെ എണ്ണ,പ്രകൃതിവാതകം എന്നിവയുടെ ഉല്പാദനത്തെയാണ്  ഖത്തർ സമ്പദ്‌വ്യവസ്ഥയും പ്രധാനമായും ആശ്രയിക്കുന്നത്. 2030 ഓടെ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽകരിക്കാനാണ് ഖത്തറിന്റെ തീരുമാനം. ഇതോടെ വൈദ്യുത വാഹനങ്ങൾക്ക് പ്രാധാന്യമേറുകയും  എണ്ണയുടെ ആവശ്യകത കുറയുകയും ചെയ്യും.

ഉയർന്ന പെർഫോമൻസ് കമ്പ്യൂട്ടിംഗിന്റെയും മൈക്രോസോഫ്റ്റ് സേവനങ്ങളിലേക്കുള്ള വിശ്വസനീയമായ ആക്സസിന്റെയും ആവശ്യകത പരിഹരിക്കാൻ പുതിയ ഡാറ്റാ സെന്റർ സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് അസ്യൂർ, മൈക്രോസോഫ്റ്റ് 365 എന്നീ സൗകര്യങ്ങളോടെയാണ്  ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News