Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യു.ജി.സി. യുടെ അനുമതി ലഭിച്ചു, എംജി യൂണിവേഴ്സിറ്റി ഖത്തറിൽ ക്യാമ്പസ് തുടങ്ങും

January 29, 2022

January 29, 2022

ദോഹ : കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഒന്നായ എം.ജി യൂണിവേഴ്സിറ്റിയുടെ സേവനം ഇനി ഖത്തറിലും. ഖത്തറിൽ സെന്റർ തുടങ്ങാനുള്ള അപേക്ഷ യു.ജി.സി സ്വീകരിച്ചതായി എംജി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സയൻസ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ മേഖലയിലെ കോഴ്‌സുകളാവും കേന്ദ്രത്തിൽ ആരംഭിക്കുക എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ നവംബറിലാണ് ഇന്ത്യൻ എംബസി മുഖേന ഖത്തർ, എം.ജി യൂണിവേഴ്‌സിറ്റിയെ സമീപിച്ചത്. കെട്ടിടം നിർമിക്കാനും, നടത്തിപ്പിനും ആവശ്യമായ തുക ഖത്തർ ഗവണ്മെന്റ് ചെലവഴിക്കും. ക്യാമ്പസ് തുടങ്ങുന്നതുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ പ്രോ വൈസ് ചാൻസലറായ സി.ടി.അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചതായി എം.ജി യൂണിവേഴ്സിറ്റി അറിയിച്ചു. നിരവധി കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെ നിരന്തര ഇടപെടലിലൂടെയാണ് യു.ജിസി ഖത്തറിൽ സെന്റർ തുടങ്ങാൻ അനുമതി നൽകിയത്.


Latest Related News