Breaking News
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ |
കൂട്ടക്കുരുതി തുടരുന്നു,ഫലസ്തീനിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചു നിൽക്കണമെന്ന് ക്രിസ്ത്യൻ പുരോഹിതൻമാർ 

May 14, 2021

May 14, 2021

ജറൂസലം: ഗസ്സക്കു മുകളില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നു. ഗസ്സയിലുടനീളം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത നാശംവിതച്ച ബോംബര്‍ വിമാനങ്ങള്‍ ആക്രമണം  തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സയണിസ്റ്റ് ഭീകരരുടെ താണ്ഡവത്തില്‍ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരണം 113 ആയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലേതിനു സമാനമായി ഗസ്സയില്‍ ഇസ്‌റാഈല്‍ കരയാക്രമണത്തിനും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.. കരസേന ഗസ്സ കടന്നതായി വ്യാഴാഴ്ച ആദ്യം വെളിപ്പെടുത്തിയ ഇസ്‌റാഈല്‍ പിന്നീട് പിന്‍വലിച്ചെങ്കിലും അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തിപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്കുകളുടെ സഹായത്തോടെയാണ് സൈനിക നീക്കം ഒരുങ്ങുന്നത്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇസ്‌റാഈല്‍ സൈന്യം ഔദ്യോഗിക കുറിപ്പില്‍ കരയാക്രമണം ആരംഭിച്ചെന്ന് വ്യക്തമാക്കിയത്. എന്നാല്‍, കരസേന അതിര്‍ത്തി കടന്നിട്ടില്ലെന്ന് പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കി. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച്‌ ആക്രമണം ആരംഭിച്ചത് വൈകാതെ കരസേന പ്രദേശത്തേക്ക് കടന്നുകയറുന്നതിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല. 7,000 റിസര്‍വ് സേനയെ ഉള്‍പെടെ തിരിച്ചുവിളിച്ച്‌ കരസേന പൂര്‍ണസജ്ജമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ ആരംഭിക്കുമെന്നാണ് സൂചന.

ഇതിനിടെ,പലസ്തീന്‍ ജനതയുടെ ചെറുത്ത് നില്‍പ്പിനെ പ്രകീര്‍ത്തിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച് ബിഷപ്പ് അടല്ല ഹന്നയും മറ്റു ചില പുരോഹിതന്മാരും രംഗത്തെത്തി. അല്‍ അഖ്‌സയില്‍ നടത്തിയ യാത്രയില്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്ത, ധീരതയോടെ മുന്നോട്ടുപോകുന്ന ഒട്ടേറെ പേരെ താന്‍ കണ്ടുമുട്ടിയതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ വാര്‍ത്താ മാധ്യമമായ റായ് അല്‍ യൂമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മുസ്ലീം- ക്രിസ്ത്യന്‍ ജനതയെ ലക്ഷ്യമിട്ടുകൊണ്ടുള്ള സയോണിസ്റ്റ് പദ്ധതിയേയും അധിനിവേശ നയങ്ങളേയും നേരിടുന്നതിനായി പലസ്തീനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജറുസലേമിനെ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യാനികളും മുസ്ലിം ജനങ്ങളും ഒന്നിച്ച് മുന്നോട്ടുപോകണം. ഇസ്രായേല്‍ അധിനിവേശവും സ്വേച്ഛാധിപത്യവും, കൊളോണിയലിസത്തിനും എതിരെയുള്ള ചെറുത്തു നില്‍പ്പാണ് പലസ്തീനികള്‍ നടത്തുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

സ്വന്തം ദേശീയതയുടെ സമ്മര്‍ദ്ദതിന് മുകളില്‍ നിന്നുകൊണ്ടാണ് തന്റെ പ്രതികരണമെന്നും വിശുദ്ധ നഗരമായ ജെറുസലെമിന്റെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ജറുസലേം നിവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

2019 നടന്ന സംഘര്‍ഷത്തിനെക്കാള്‍ ശക്തമായ നിലയിലേക്കാണ് ഇത്തവണം ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം കടന്നിരിക്കുന്നത്. അന്നും സംഘര്‍ഷാവസ്ഥയില്‍ സമാനമായ പ്രതികരണവുമായി ബിഷപ്പ് അടല്ല ഹന്ന രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

മസ്ജിദുൽ അഖ്സ സംരക്ഷിക്കാനായി ക്രിസ്ത്യാനികൾ ഫലസ്തീനികൾക്കൊപ്പം നിൽക്കണമെന്ന് ഫലസ്തിനിലെ കത്തോലിക്കാ സഭയുടെ സാരഥിയും പുരോഹിതനുമായ ഫാദർ മാനുവൽ മുസല്ല. 'യുദ്ധത്തിൽ ഫലസ്തീൻ ജനത്തോടൊപ്പമില്ലാത്ത ആർക്കും സമാധാനത്തോടെ ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയില്ല. നമുക്ക് (ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും) ഒരു നാഗരികതയും ഒരു സംസ്‌ക്കാരവുമാണ്. ഈ പുണ്യഭൂമിയിൽ നമ്മൾ ഒരു ജനതയാണ്. മസ്ജിദുൽ അഖ്സ സംരക്ഷിക്കാനായി മുസ്ലീങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് അഭ്യർഥിക്കുന്നു,' 82 വയസ്സുള്ള പുരോഹിതൻ ഫാദർ മാനുവൽ മുസല്ല പറഞ്ഞു.
ഫലസ്തീനിൽ മുസ്ലിംകൾക്കൊപ്പം ക്രിസ്ത്യാനികളും ജൂതന്മാരുമുണ്ട്. ഇസ്രാഈൽ ആക്രമണത്തിൽ ഫലസ്തീനിലെ ക്രിസ്ത്യാനികളും ഇരകളാവുന്നുണ്ട്. ഹിലാരിയോണ് കപൂച്ചി എന്നു പേരായ ഒരു സിറിയൻ കത്തോലിക്ക പുരോഹിതൻ ഫലസ്തീൻ സമരത്തിൽ പങ്കെടുക്കുകയും ഇസ്രാഈൽ തടവിലാക്കുകയും ചെയ്തിരുന്നു. നിരവധി അറബ് രാജ്യങ്ങൾ അദ്ദേഹത്തിന്റെ പേരിൽ പോസ്റ്റൽ സ്റ്റാമ്പുകൾ ഇറക്കിയിരുന്നു. 4 വർഷം മുമ്പാണ് അദ്ദേഹം മരണപ്പെട്ടത്. ഫലസ്തീൻ സംഘർഷത്തെ മതങ്ങൾ തമ്മിലുള്ള പ്രശ്‌നമാക്കി അവതരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് പുരോഹിതന്മാരുടെ ഈ പ്രതികരണങ്ങൾ.

വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാവാൻ :

https://www.facebook.com/groups/Newsroomclub


Latest Related News