Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പൊതുമാപ്പ് കാലയളവിന്റെ ആനുകൂല്യം ലഭിച്ചത് 14000 ൽ അധികം പേർക്ക്, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ

March 02, 2022

March 02, 2022

ദോഹ : രേഖകളിലെ തെറ്റ് തിരുത്താനായി അനുവദിച്ച പൊതുമാപ്പ് കാലയളവിൽ പതിനാലായിരത്തോളം പ്രവാസികൾക്ക് ആനുകൂല്യം ലഭിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ നിന്നായി 28,476 അപേക്ഷകളാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ച, 2021 ഒക്ടോബർ 10 മുതലുള്ള കണക്കുകൾ ആണിത്. രേഖകൾ ശരിയാക്കാനുള്ള കാലപരിധി പിന്നീട് 2022 മാർച്ച്‌ 31 വരെ നീട്ടുകയായിരുന്നു. 

നിയമലംഘനങ്ങൾ നടത്തിയ കമ്പനികൾക്കും തൊഴിലാളികൾക്കും 50 ശതമാനം പിഴയിളവോടെ രേഖകൾ ശരിയാക്കാനുള്ള അവസരമാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 8, 227 ആളുകൾ പൊതുമാപ്പ് കാലയളവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഏതാണ്ട് ആറായിരത്തോളം ആളുകൾ രേഖകൾ ശരിയാക്കുകയും ചെയ്തു. ബാക്കി അപേക്ഷകൾ മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്നും അധികൃതർ വിശദീകരിച്ചു. ജന്മനാട്ടിലേക്ക് മടങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടില്ലെന്നും, യാത്രക്കുള്ള രേഖകളും മറ്റും വേഗത്തിൽ ശരിയാക്കി നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു. രേഖകൾ ഖത്തറിൽ നിന്നും ശരിയാക്കാൻ കഴിയാത്തവർ സ്വന്തം നാട്ടിലേക്ക് മടങ്ങി രേഖകൾ ശരിയാക്കി തിരികെ വരണമെന്നും മന്ത്രലായം അറിയിച്ചു.


Latest Related News