Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മലപ്പുറം സ്വദേശി യാമ്പുവിൽ അന്തരിച്ചു

October 09, 2021

October 09, 2021

 


യാമ്പു: മലപ്പുറം സ്വദേശി യാമ്പുവില്‍ നിര്യാതനായി. കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ ശൗക്കത്തലി എന്ന യു.എസ്. അലിയാണ് (59) ശനിയാഴ്ച യാമ്പു ജനറല്‍ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നുള്ള ചികിത്സക്കിടെ മരണമടഞ്ഞത്.

ഏറെക്കാലമായി പ്രവാസരംഗത്തുള്ള  അലി ഇരുപത് വർഷങ്ങളോളം ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് യാബുവിലെ 'സോയ' കമ്പനിയില്‍ ജോലി മാറിയെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യാമ്പുവില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്. 

പരേതരായ ഉമ്മത്തൂര്‍ മൊയ്തീന്‍ - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് നൗഫല്‍ (ജിദ്ദ), ബല്‍ക്കീസ്, ശബാന ജാസ്മിന്‍, ആയിഷ ഉമൈസ.

സഹോദരങ്ങള്‍: മുസ്തഫ, അബ്ബാസ്, അബ്ദുറഷീദ്, അബ്ദുസ്സത്താര്‍, ഫൈസല്‍, അബ്ദുല്‍ ഗനി, നഫീസ, നൂര്‍ജഹാന്‍, ഷാഹിദ, പരേതനായ ഉസ്മാന്‍. മരുമക്കള്‍: മുഹമ്മദ് ശരീഫ് (വറ്റലൂര്‍), അബ്ദുല്ല (കൊളപ്പറമ്പ്), സാദിഖ് (പള്ളിപ്പുറം).


Latest Related News