Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ ആത്മഹത്യാശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

October 12, 2022

October 12, 2022

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : കോട്ടയം കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ ബിലു കൃഷ്ണൻ (30) ദുബായിലെ ജബൽ അലിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.റിട്ട.എസ്. ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ്.

അത്മഹത്യയ്ക്കു ശ്രമിച്ച മറ്റൊരു യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.

കഴിഞ്ഞ നവംബറിൽ ആയിരുന്നു വിവാഹം. അച്ഛന്റെ മരണത്തെ തുടർന്ന് നാട്ടിൽ എത്തിയ ബിലുകൃഷ്ണൻ രണ്ടു മാസം മുൻപാണ് ദുബായിൽ തിരിച്ചെത്തിയത് .. ഭാര്യ: ലക്ഷ്മി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News