Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

May 02, 2022

May 02, 2022

 

ദോഹ : അന്തരാഷ്‌ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ജീവനക്കാർക്കായി പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരണ സെമിനാർ നടത്തി.സാമൂഹിക പ്രവർത്തകൻ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു..കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്യുന്ന പെൻഷൻ പദ്ധതി ഉൾപ്പെടെ നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു, പ്രശ്‌നരഹിതമായ പ്രവാസ ജീവിതവും വിരമിക്കലിന് ശേഷമുള്ള ജീവിതവും സുരക്ഷിതമാക്കാൻ മുഴുവൻ പ്രവാസികളും ഇത്തരം ക്ഷേമ പദ്ധതികളിൽ ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

സർക്കാരുകളുടെ ഇത്തരം പദ്ധതികളിൽ അംഗമാവാൻ നാമമാത്രമായ തുക മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തിക്കും കുടുംബത്തിനും വളരെ പ്രയോജനപ്രദമായ ഇത്തരം  പദ്ധതികളെക്കുറിച്ച് പ്രവാസികൾക്ക് അറിവുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ പ്രിൻസിപ്പൽ ഹമീദാ ഖാദർ സംസാരിച്ചു.പരിപാടിയുടെ മുഖ്യ സംഘാടകനും സ്‌കൂൾ അഡ്മിൻ മേധാവിയുമായ മുഹമ്മദ് റാഷിദ്,അക്കാദമിക് ഇൻസ്പെക്ഷൻ മേധാവി ബേബി ഷാന എന്നിവർ നന്ദി രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News