Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വിസ്മയം തീർക്കാൻ ലുസൈൽ സ്റ്റേഡിയം,മാതൃക പുറത്തു വിട്ടു

December 17, 2018

December 17, 2018

ദോഹ: 2022 ലോകകപ്പിനായുള്ള എട്ടാമത് സ്റ്റേഡിയത്തിന്റെ മാതൃക അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സാന്നിധ്യത്തിൽ അധികൃതർ പുറത്തു വിട്ടു. അറബ് പാരമ്പര്യത്തിന്റെ ഭാഗമായ ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇരുളും വെളിച്ചവും ഇഴചേർന്നു നിൽക്കുന്നതാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന.ദോഹയിൽ നിന്ന് 15 കിലോമീറ്റർ വടക്കു മാറിയാണ്  ലുസൈൽ സ്റ്റേഡിയം നിർമിക്കുന്നത്.

അറബ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ചെറു പാത്രത്തിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ പുറം ഭാഗം. 2016 അവസാനത്തോടെ സ്റ്റേഡിയത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചെങ്കിലും ഡിസൈൻ പുറത്തു വിടുന്നത് ഇപ്പോഴാണ്. കിഴക്ക് ഭാഗത്ത് മൂന്നാം നില വരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഖത്തറിൽ പണികഴിക്കുന്ന ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതാണ് ലുസൈൽ സ്റ്റേഡിയം. 80,000 കാണികൾക്ക് സ്റ്റേഡിയത്തിൽ കളി കാണാനാവും. ലോകകപ്പിന്റെ ഉൽഘാടന - ഫൈനൽ മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകും. 

ഖത്തറിന്റെ രാഷ്ട്ര പിതാവ് ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽതാനി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താമസിച്ചിരുന്ന സ്ഥലമാണ് ലുസൈൽ സിറ്റി എന്ന പേരിൽ പുനർ നിർമിക്കുന്നത്


Latest Related News