Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഈജിപ്തിലേക്കും ലിബിയയിലേക്കും ഖത്തറിന് പുതിയ അംബാസഡര്‍മാര്‍

July 31, 2021

July 31, 2021

ദോഹ: ഈജിപ്തിലെയും ലിബിയയിലെയും പുതിയ അംബാസഡര്‍മാരെ ഖത്തര്‍ പ്രഖ്യാപിച്ചു. അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അംബാസഡര്‍മാരെ പ്രഖ്യാപിച്ചത്. ഈജിപ്തിലെ പുതിയ പ്രതിനിധിയായി സലിം ബിന്‍ മുബാറക് അല്‍ഷാഫിയെയാണ്  നിയമിച്ചത്. ഖാലിദ് മുഹമ്മദ് അല്‍ദോസരി ലിബിയയിലേക്കാണ് നിയമിതനായത്. അല്‍ഷാഫി മുമ്പ് തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡറായിരുന്നു.2011 ലെ അറബ് വസന്തകാല പ്രതിഷേധത്തിനിടെ മുന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ചതുമുതല്‍ ലിബിയ അശാന്തിയിലും അക്രമത്തിലും മുങ്ങിയതാണ്.ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ലമെന്ററി, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്കായി രാജ്യം ഇപ്പോള്‍ തയ്യാറെടുക്കുകയാണ്.

 


Latest Related News