Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
നിരന്തരം നിയമലംഘനങ്ങൾ, പരിശോധന കർശനമാക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം

February 19, 2022

February 19, 2022

ദോഹ : ഗാർഹികതൊഴിലാളികളെ രാജ്യത്തെത്തിച്ച് ജോലി നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ പലപ്പോഴും നിയമങ്ങൾ ലംഘിക്കുന്നതായി തൊഴിൽ മന്ത്രാലയം. ഇവയെ കർശനമായി നിരീക്ഷിക്കാൻ മാർഗരേഖ തയ്യാറാക്കിയതായും മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, പ്രൊബേഷൻ കാലയളവ് ഒൻപത് മാസമാക്കുക, റിക്രൂട്ട്മെന്റ് നിരക്ക് ഏകീകരിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ വൈകാതെ തീരുമാനമെടുക്കുമെന്നും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

നിയമലംഘകരെ കുടുക്കാൻ പരിശോധന കർശനമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അടുത്തിടെ നടത്തിയ പരിശോധനകളിൽ 11 ഏജൻസികൾ അടച്ചുപൂട്ടിയതായും, ഒരു ഏജൻസിയുടെ ലൈസൻസ് റദ്ദ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഒരു ഏജൻസി ഗാർഹിക തൊഴിലാളികളെ ശുചീകരണമടക്കമുള്ള അനുമതി ഇല്ലാത്ത തൊഴിലുകൾക്ക് അയക്കുന്നതായും കണ്ടെത്തി. താമസസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാണോ എന്നതും അന്വേഷണത്തിന് വിധേയമാക്കുമെന്നും, മിന്നൽ പരിശോധനകൾ മാസങ്ങളോളം തുടരുമെന്നും അധികൃതർ അറിയിച്ചു. തൊഴിൽ മന്ത്രാലയത്തിലെ റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ നാസർ അൽ മന്നായ് ഖത്തർ ടീവിയോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. തൊഴിലാളികൾക്ക് സംശയങ്ങൾ ദൂരീകരിക്കാൻ 40288101 എന്ന ഹോട്ട് ലൈനിൽ ബന്ധപ്പെടാമെന്നും മന്നായ് അറിയിച്ചു.


Latest Related News