Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ജലീബില്‍ അൽ ശുയൂഖ് വിജനമായി,പരിശോധന തുടരുന്നു

November 22, 2019

November 22, 2019

കുവൈത്ത് സിറ്റി : നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന്​ മു​ക്​​ത​മാ​ക്കാൻ ലക്ഷ്യമാക്കി ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ൽ നടക്കുന്ന  ആ​രം​ഭി​ച്ച 'ക്ലീ​ന്‍ ജ​ലീ​ബ്​' പ​രി​ശോ​ധ​ന കാമ്പയിൻ  തു​ട​രു​ന്നു.തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മായാണ് അധികൃതർ പരിശോധനയ്‌ക്കെത്തിയത്.  പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി, ക്രി​മി​ന​ല്‍ സെ​ക്യൂ​രി​റ്റി, ഗ​താ​ഗ​തം, ഒാ​പ​റേ​ഷ​ന്‍, ഇ​ഖാ​മ കാ​ര്യാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പാ​ലി​റ്റി​ ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ളു​മു​ണ്ട്. ര​ണ്ടാം ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ പ​രി​ശോ​ധ​നാ ഭീ​തി​മൂ​ലം നി​ര​ത്തി​ല്‍ ആ​ളു​ക​ള്‍ ഇ​റ​ങ്ങാത്തതിനാൽ  പ്ര​ദേ​ശം വി​ജ​ന​മാ​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ല്‍ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​തും മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന​തു​മാ​യ ഭാ​ഗ​മാ​ണ്​ ആ​ളൊ​ഴി​ഞ്ഞ്​ മൂ​ക​മാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ 140 പേ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​രെ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച​യും നി​ര​വ​ധി അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചു.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന​കം അ​ന​ധി​കൃ​ത​മാ​യ 2700 സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഒ​ഴി​പ്പി​ക്കു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി എ​ന്‍​ജി. അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ഇ​സ്സാം അ​ല്‍ ന​ഹാം എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന നടക്കുന്നത്.


Latest Related News