Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കുവൈത്ത് അമീറിന് ശസ്ത്രക്രിയ,പ്രാർത്ഥനയോടെ അറബ് ലോകം 

July 19, 2020

July 19, 2020

കുവൈത്ത് സിറ്റി : അസുഖ ബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.ഔദ്യോഗിക ന്യൂസ് ഏജൻസിയായ കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശസ്ത്രക്രിയ വിജയകരമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന് താല്‍ക്കാലിക ഭരണ ചുമതല കൈമാറിയിട്ടുണ്ട്. അമേരിക്കയില്‍ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ കുവൈത്ത് അമീറിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ,ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ശനിയാഴ്ച കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനെ ഫോണിൽ ബന്ധപ്പെട്ട് കുവൈത്ത് അമീറിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി.ശൈഖ് സബാഹ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.കുവൈത്തുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഖത്തറിന് ഉപരോധത്തിന്റെ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് കുവൈത്ത് അമീർ നൽകിയത്. ഉപരോധം അവസാനിപ്പിക്കാൻ 2017 മുതൽ തന്നെ ശ്രമം തുടങ്ങിയ കുവൈത്ത് അമീർ പ്രശ്നപരിഹാര നീക്കം തുടരുന്നതിനിടെയാണ് വീണ്ടും രോഗബാധിതനായത്.
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News