Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ കോവിഡ് ഭേദമായവരുടെ എണ്ണം ഇരട്ടിയിലധികമായി,രോഗബാധിതർ കുറയുന്നു 

July 19, 2020

July 19, 2020

കുവൈത്ത് സിറ്റി : നീണ്ട നാളത്തെ ആശങ്കകൾക്ക് അയവ് വരുത്തി കുവൈത്തിൽ നിന്നും ആശ്വാസ വാർത്തകൾ വന്നുതുടങ്ങി. ഞായറാഴ്ച പുതുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം പേർക്ക് കോവിഡ് ഭേദമായതാണ് ആശ്വാസമാകുന്നത്. ഇന്ന് 667 പേർക്ക് കോവിഡ് ഭേദമായപ്പോൾ 300 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മരണ നിരക്കിലും തുടർച്ചയായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 408 ആയി.

കുവൈത്തിൽ ഇതുവരെ 59,204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 49,687 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.നിലവിൽ 9,109 കോവിഡ് പോസറ്റിവ് കേസുകളാണ് കുവൈത്തിൽ ഉള്ളത്. ഇവരിൽ 132 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News