Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ വെള്ളിയാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,രോഗബാധിതരുടെ എണ്ണം 417 ആയി

April 03, 2020

April 03, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ വെള്ളിയാഴ്ച 42 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 417 ആയി. ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  42 ഇന്ത്യക്കാർക്കു പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു.

42 ഇന്ത്യക്കാർ, 11 കുവൈത്ത് പൗരന്മാർ, 10 ബംഗ്ലാദേശ് പൗരന്മാർ, 8 ഈജിപ്ത് പൗരന്മാർ ഒരു നേപ്പാൾ പൗരൻ, ഒരു ഇറാഖി , ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇതിൽ 6 കുവൈത്ത് പൗരന്മാരും ഒരു ഇറാഖ് പൗരനും

വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. 26 ഇന്ത്യക്കാർ, 4 കുവൈത്തികൾ, 3 ബംഗ്ലാദേശികൾ, മൂന്നു ഈജിപ്തുകാർ എന്നിവർക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. 16 ഇന്ത്യക്കാർ, 7 ബംഗ്ലാദേശികൾ, 5 ഈജിപ്തുകാർ, രണ്ടു കുവൈത്തികൾ, ഒരു ഫിലിപ്പിനോ, ഒരു നേപ്പാളി എന്നിവർക്കു രോഗം പകർന്നത് എങ്ങിനെയാണെന്ന് വ്യക്തമല്ല.

നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവിൽ 335 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പതിനാറു പേർ തീവ്രപരിചരണവിഭാഗത്തിലാണ് . 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.വാർത്തകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും - +974 44182807 


Latest Related News