Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ രണ്ടാം ഘട്ട ഇളവുകൾ ഇന്നു മുതൽ : കർഫ്യു സമയത്തിലും  മാറ്റം

June 30, 2020

June 30, 2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളിലുള്ള രണ്ടാം ഘട്ട ഇളവുകൾ ഇന്ന് മുതല്‍( ചൊവ്വാഴ്ച) പ്രാബല്യത്തിൽ വരും. മേയ് 31ന് ആരംഭിച്ച ആദ്യഘട്ടം ജൂൺ 21 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും  ഇതു നീട്ടുകയായിരുന്നു.വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം കോവിഡ് വ്യാപനം അവലോകനം നടത്തിയ ശേഷമാണ്  ജൂൺ 30 മുതൽ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.ഇതനുസരിച്ച് ഇന്ന് മുതൽ രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ സമയം.നിലവില്‍ ഇത് ഏഴുമുതല്‍ അഞ്ചുവരെയാണ്.

30 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിലാവും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കുക. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് സെന്ററുകൾ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളും 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും.മാളുകളും 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും. അതേസമയം, ജലീബ് അൽ ശുയൂഖ്, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിലെ െഎസൊലേഷൻ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ തുടരും.

തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവർ പാലിക്കേണ്ട നിബന്ധനകൾ :

  • ശുചിത്വം പാലിക്കുകയും കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കുകയും വേണം.
  • ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. 37.5 ഡിഗ്രിയിൽ അധികം ശരീര ഊഷ്മാവുള്ളവരെ മാളുകളിലും കടകളിലും പ്രവേശിപ്പിക്കില്ല.
  • നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുമുക്തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഒന്നിലധികം പേർ ഉപയോഗിക്കരുത്. ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്റ്റെറിലൈസർ സ്ഥാപിക്കണം.
  • ആരോഗ്യ സുരക്ഷ സംബന്ധിച്ച് ജീവനക്കാർക്ക് മാർഗനിർദേശം നൽകണം.
  • രണ്ട് മീറ്റർ സാമൂഹിക  അകലം പാലിക്കണം.

നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കും. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീരുമാനം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News