Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കെ പി എൽ ഫുട്ബോൾ ടൂർണമെന്റ് : ഖത്തർ കൂറ്റനാട് സൂപ്പർ കിങ്‌സ് ജേതാക്കൾ

November 08, 2021

November 08, 2021

ദോഹ : ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് കെ.പി.എൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ  കൂറ്റനാട് സൂപ്പർ കിംഗ്സ് ജേതാക്കളായി.  നാല് ടീമുകൾ (കൂറ്റനാട് ബ്ലാസ്റ്റേഴ്‌സ്, ടീം ഫൈറ്റെർസ്, സൂപ്പർ കിംഗ്സ്, യുണൈറ്റഡ് കൂറ്റനാട്)  പങ്കെടുത്ത വാശിയേറിയ ടൂർണമെന്റിൽ  യുണൈറ്റഡ് കൂറ്റനാട് ആണ് രണ്ടാം സ്ഥാനം നേടിയത്. മത്സര വിജയികൾക്കുള്ള ട്രോഫികൾ ഡോ.ഹാരിഫ്  (ഖത്തർ ജനറൽ പെട്രോളിയം) സമ്മാനിച്ചു.

ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ സ്പോർട്സ് മത്സരങ്ങളുടെ ഉദ്‌ഘാടനം ICBF പ്രസിഡന്റ് സിയാദ് ഉസ്മാൻ നിർവഹിച്ചു. അടുത്ത ദിവസങ്ങളിലായി ഷട്ടിൽ ടൂർണമെന്റ്, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Latest Related News