Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കെ.എം.സി.സി കായികോത്സവം സീസൺ 2 : പോസ്റ്റർ പ്രകാശനം ചെയ്തു

January 23, 2022

January 23, 2022

ദോഹ : ഖത്തർ കെ.എംസി.സി സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് കായികോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 5'S ഫുട്ബോൾ ടൂർണമെൻറ് പോസ്റ്റർ പ്രകാശനം നടന്നു. ശനിയാഴ്ച്ച രാത്രി 8 മണിക്ക് കെ എം സി സി ഓഫീസിലാണ് പ്രകാശനചടങ്ങ് നടന്നത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ ഖത്തർ കെ.എം.സി.സി ഭാരവാഹികളും സ്പോർട്സ് കമ്മിറ്റി ഭാരവാഹികളും പങ്കുചേർന്നു. 

പോസ്റ്റർ പ്രകാശനം സിറ്റി എക്സ്ചേഞ്ച് CEO ഷറഫ് പി ഹമീദ് നിർവഹിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ ഖത്തർ കെ എം സി സി സ്റ്റേറ്റ് പ്രസിഡൻറ് എസ് എം ബഷീർ സാഹിബാണ് നടത്തിയത്. മാർച്ച് ആദ്യവാരത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് മത്സരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. പരിപാടിക്ക് സ്റ്റേറ്റ് സ്പോർട്സ് കമ്മിറ്റിയുടെ ചെയർമാൻ സിദ്ദിഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ  ഇബ്രാഹിം സ്വാഗതവും വൈസ് ചെയർമാൻ മുനീർ നന്ദി അർപ്പിക്കുകയും ചെയ്തു.


Latest Related News