Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കഷോഗിയുടെ കൊലപാതകത്തിൽ യു.എ.ഇ.യും സംശയത്തിന്റെ നിഴലിൽ, ഭാര്യയുടെ ഫോൺ ചോർത്തിയതായി കണ്ടെത്തൽ

December 22, 2021

December 22, 2021

വാഷിങ്ടൺ : അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിന്റെ മാധ്യമപ്രവർത്തകനായിരുന്ന ജമാൽ കഷോഗി കൊല്ലപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കഷോഗിയുടെ ഭാര്യയായിരുന്ന ഹനൻ ഇലാതറിന്റെ ഫോൺ രേഖകൾ യുഎഇ ചോർത്തിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ നിർമിത സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്തത്. 


സൗദി ഭരണകൂടത്തെ പലവുരു പരസ്യമായി വിമർശിച്ച കഷോഗി 2018 ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെടുക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന്‌ പിന്നിൽ സൗദി ആണെന്ന ആരോപണം ശക്തി ആർജ്ജിക്കവെയാണ് യുഎഇയുടെ പങ്കിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2018 ഏപ്രിലിൽ കഷോഗിയുടെ ഭാര്യ യുഎഇയിൽ അറസ്റ്റിലായിരുന്നു. ഹനാന്റെ കൈവശമുണ്ടായിരുന്ന രണ്ട് ആൻഡ്രോയ്ഡ് ഫോണുകളും, ലാപ്ടോപ്പും പാസ്‌വേഡ് സഹിതം യുഎഇ അധികൃതർക്ക് കൈമാറുകയും ചെയ്തു. ഈ സമയത്താണ് ചാര സോഫ്റ്റ്‌വെയർ ഫോണിൽ ഒളിപ്പിച്ചതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ കണ്ടെത്തൽ.


Latest Related News