Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അച്ഛനോടൊപ്പം നടക്കാൻ പോയ മലയാളി യുവാവിനെ ദുബായിൽ കാണാതായി

December 09, 2021

December 09, 2021

ദുബായ് : അച്ഛനോടൊപ്പം പാർക്കിൽ നടക്കാൻ പോയ മലയാളി യുവാവിനെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കാണാനില്ലെന്ന് പരാതി. തൃശൂർ അയ്യന്തോൾ സ്വദേശി ശ്രീമഞ്ജുഷയിൽ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് (24) കാണാതായത്. ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം ഇക്കഴിഞ്ഞ 6 ന് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. ഇരുവരും രണ്ട് റൗണ്ട് നടന്ന ശേഷം, അൽപം വിശ്രമിക്കാൻ ബഞ്ചിൽ ഇരിക്കുകയായിരുന്ന മനീഷിനെ അച്ഛൻ തിരച്ചെത്തിയപ്പോൾ കാണാതാവുകയായിരുന്നു.

യാത്ര ഇഷ്ടപ്പെടുന്ന മനീഷ് കാണാതാകുമ്പോൾ പച്ചയും നീലയും നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മനീഷിനെ കണ്ടുകിട്ടുന്നവർ 052 5728848 (സത്യൻ) എന്ന നമ്പറിലോ  ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News