Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ "ഖത്താറ കരകൗശലമേള"യ്ക്ക് ഇന്ന് തുടക്കം

October 17, 2021

October 17, 2021

ദോഹ : ഖത്തറിലെ സാംസ്‌കാരിക പൈതൃക കേന്ദ്രമായ "ഖത്താറ" സംഘടിപ്പിക്കുന്ന കരകൗശലവസ്തുക്കളുടെ മേള ആരംഭിച്ചു. "ഖത്ത് ആർട്ട് മേക്കേഴ്‌സ് മാർക്കറ്റ്" എന്ന് പേരിട്ടിരിക്കുന്ന മേള ഖത്താറ പൈതൃകഗ്രാമത്തിലെ നമ്പർ 19 ബിൽഡിങ്ങിലാണ് അരങ്ങേറുന്നത്. എല്ലാ മാസവും തിരഞ്ഞെടുത്ത ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിമുതൽ 8 മണിവരെയാണ് മേള നടക്കുക. 

പതിനഞ്ചോളം ഖത്തറി കലാകാരന്മാരും, നിരവധി പ്രവാസി കലാകാരന്മാരുമാണ് മേളയിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നത്. കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ, ചിത്രങ്ങൾ, ബാഗുകൾ, വിവിധ അലങ്കാരവസ്തുക്കൾ എന്നിവയാണ് മേളയിലുള്ളത്. പൊതുജനങ്ങൾക്ക് കലാസൃഷ്ടികൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കാനാണ് ഖത്താറ ഇതുവഴി ലക്ഷ്യമിടുന്നത്.


Latest Related News