Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
സുഹൃത്തുക്കൾ ചതിച്ചുവെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് കണ്ണൂർ സ്വദേശിയായ ഖത്തർ പ്രവാസി നാട്ടിൽ ജീവനൊടുക്കി

May 24, 2021

May 24, 2021

ദോഹ : ഖത്തറിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ചതിച്ചുവെന്ന വീഡിയോ സന്ദേശം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ഖത്തര്‍ പ്രവാസി നാട്ടില്‍  ജീവനൊടുക്കി. കണ്ണൂര്‍ നടാലിലെ കുറ്റിക്കകം നാറാണത്ത് പള്ളിക്കു സമീപം സറീനാസില്‍ പി എന്‍ ഷഫീറാണ് (33) വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സന്ദേശം കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയിലെത്തുമ്പോഴേക്കും തൂങ്ങിയനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഖത്തറിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് മാസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.

സഫീറിന്റെ ഫെയ്സ്ബുക് പേജ് :
https://www.facebook.com/shafeer.pn.1

രണ്ടുദിവസം മുമ്പ് ഫെയ്‌സ്ബുക്കിൽ പ്രചരിച്ച വീഡിയോ സന്ദേശം നിരവധി പേരാണ് ഷെയർ ചെയ്തത്.അടുത്ത സുഹൃത്തായ കണ്ണൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ചതിച്ചതെന്നും ദേഹത്ത് ചിപ്പ് ഘടിപ്പിച്ച് താന്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം അവര്‍ മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയത്.

ഈ സന്ദേശം തന്റെ മരണ മൊഴിയായി കണക്കാക്കണമെന്നും ശരീരം എം.ആര്‍.ഐ സ്‌കാനിംഗിന് വിധേയമാക്കി ഈ സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു.അതേസമയം, ഇയാള്‍ വയനാട്ടില്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സ തേടിയിരുന്നതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പരേതനായ മുഹമ്മദ് അലി ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റഫീദ. അമല്‍ ഫാത്വിമ ഏക മകളാണ്. സഹോദരങ്ങള്‍: ഷഫീന, സറീന, നഈമ, ഷഫീഖ്, സല്‍മാന്‍.


Latest Related News