Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായ് എക്സ്പോയിൽ ഇന്ത്യയെ ആത്മീയ വ്യാപാരത്തിന്റെ സിരാകേന്ദ്രമാക്കിയെന്ന് കെ.ടി ജലീൽ

October 18, 2021

October 18, 2021

അൻവർ പാലേരി 

ദുബായ് : വിവിധ രാജ്യങ്ങളുടെ സംസ്കാരവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന ദുബായ് എക്സ്പോയിലെ ഏറ്റവും മോശം പവലിയൻ ഇന്ത്യയുടേതാണെന്ന് കെ.ടി ജലീൽ.ആധുനിക കാലത്ത് എങ്ങനെയാണ് മനുഷ്യർ മുന്നോട്ടു പോകേണ്ടതെന്ന കാര്യത്തിൽ ലോകജനതക്ക് അവബോധം നൽകുകയാണ് ദുബായ് എക്സ്പോയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അമേരിക്കയും സൗദിഅറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പവലിയനുകൾ കണ്ടാൽ ഇത് ബോധ്യപ്പെടുമെന്നും ജലീൽ പറഞ്ഞു.എന്നാൽ ഇന്ത്യയുടെ പവലിയൻ നിരാശപ്പെടുത്തി.20-20 എക്സ്പോയിലെ ഏറ്റവും വിലകുറഞ്ഞ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന പവലിയനാണ് ഇന്ത്യയുടേതെന്നും ജലീൽ പറഞ്ഞു.മലബാർ സമരവാർഷികത്തിന്റെ ഭാഗമായി തലപ്പാറയിൽ എസ്.വൈ.എസ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ ദുബായ് എക്സ്പോയിലെ  ഇന്ത്യൻ പവലിയനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

നിങ്ങൾ ഇന്ത്യയിലേക്ക് വരൂ,ആത്മീയ വ്യാപാരത്തിന് ഏറ്റവും ഉചിതമായ മണ്ണാണ് ഞങ്ങളുടേതെന്ന് സൂചിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്.അമേരിക്കൻ പവലിയനിൽ ലോകജനാധിപത്യത്തിന്റെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടിയും എബ്രഹാം ലിങ്കന്റെ ജനാധിപത്യത്തെ കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ശബ്ദവീചികളുമാണ് നിങ്ങളെ വരവേൽക്കുക.മതത്തിന് ഏറെ പ്രാധാന്യമുള്ള സൗദി അറേബ്യയുടെ പവലിയൻ ഐടി മേഖലയിൽ അവർ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.സൗദി ഏറെ ആദരിക്കുന്ന മക്കയും മദീനയും പോലും പ്രദർശനത്തിൽ ചെറിയൊരു ഭാഗം മാത്രമാണെന്നും അതിലുപരിയായി ഒരു മതേതര സമൂഹത്തിന് മുന്നിൽ അവർ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാനാണ് സൗദി പോലും തങ്ങളുടെ പവലിയനിലൂടെ ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞു.അതേസമയം,ആത്മീയ വ്യാപാരത്തെ വിളംബരപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഇന്ത്യൻ പവലിയനെന്നും ജലീൽ കുറ്റപ്പെടുത്തി.

'സർദാർ വല്ലഭായി പട്ടേലിന്റെ കൂറ്റൻ പ്രതിമയാണ് ഇന്ത്യൻ പവലിയനിൽ നിങ്ങളെ സ്വീകരിക്കുന്നത്.മഹാത്മാഗാന്ധിയുടെ ഇന്ത്യയിൽ നിന്ന്,നെഹ്രുവിന്റെ ഇന്ത്യയിൽ നിന്ന്,സഖാവ് എ.കെ.ജി പ്രതിപക്ഷസ്ഥാനം അലങ്കരിച്ച ഒരു രാജ്യം എന്ന നിലയിൽ അറിയപ്പെടുന്ന ഇന്ത്യയിൽ നിന്ന് ഇതല്ല ലോകം പ്രതീക്ഷിക്കുന്നത്.ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് അവിടെയുള്ളത്.എക്സ്പോയിലെ ഏറ്റവും നിലവാരം കുറഞ്ഞ പവലിയൻ ഇന്ത്യയുടേതാണെന്ന് വളരെ വിഷമത്തോടെയാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല.' പുരോഗതിയിലേക്ക് നടന്നടുക്കുന്ന ഇന്ത്യ ശാസ്ത്രലോകത്തിന് നൽകുന്ന സംഭാവനകളെ കുറിച്ചോ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ കുറിച്ചോ ഒരു പരാമർശവുമില്ലാതെ ആത്മീയ വ്യാപാരത്തിന്റെ സാധ്യതകൾ മാത്രം പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യൻ പവലിയനെന്നും ജലീൽ ചൂണ്ടിക്കാട്ടി.കോടിക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളവും ഹെക്റ്റർ കണക്കിന് കൃഷിഭൂമിക്ക് ജീവജലവും നൽകിയ രണ്ടു അണക്കെട്ടുകൾ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് ലോകത്ത് ആർക്കെങ്കിലും ദൈവത്തെ കാണണമെങ്കിൽ ഇവിടെ വരാം,ഇതാണ് ഇന്ത്യയുടെ ശ്രീകോവിലെന്ന് പ്രഖ്യാപിച്ച നെഹ്‌റുവിന്റെ രാജ്യം ലോകത്ത് ആത്മീയ വ്യാപാരത്തിന്റെ സിരാകേന്ദ്രമാകുന്നു എന്ന് കേൾക്കുമ്പോൾ ആർക്കാണ് വിഷമമുണ്ടാകാത്തതെന്നും അദ്ദേഹം ചോദിച്ചു.,

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News