Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
കെ.എം.സി.സി യുടെ ദേശീയ ദിനാഘോഷങ്ങൾ വക്ര സ്റ്റേഡിയത്തിൽ

December 17, 2018

December 17, 2018

ദോഹ: ഖത്തർ ദേശീയ ദിനത്തിൽ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു ഖത്തർ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. നാളെ ഉച്ചക്ക് രണ്ടു മുതൽ രാത്രി 9 വരെ വക്ര സ്റ്റേഡിയത്തിലാണ് ഖത്തർ കെ.എം.സി.സിയുടെ ആഘോഷ പരിപാടികൾ നടക്കുക. രണ്ടു മണിക്ക് ഘോഷയാത്ര ആരംഭിക്കും. ഇന്തോ - ഖത്തർ ബന്ധത്തെ സൂചിപ്പിക്കുന്ന വിവിധ പരിപാടികൾ ഘോഷയാത്രയിൽ അണിനിരക്കും. കെ.എം.സി.സി ഭാരവാഹികൾക്ക് പുറമെ ഖത്തറിലെ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ഘോഷയാത്രയിൽ പങ്കെടുക്കും. 

വൈകീട്ട് 5 ന് വക്ര സ്റ്റേഡിയത്തിലെ ഇൻഡോർ ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്തോ - അറബ് ബന്ധത്തെ കുറിച്ച് അബ്ദുസമദ് സമദാനി എം.പി സംസാരിക്കും.  മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി മാരായ പി.കെ കുഞ്ഞാലിക്കുട്ടി,പി.വി അബ്ദുൽ വഹാബ്,ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ പ്രസംഗിക്കും. കെ.എം.സി.സിയുടെ കലാ- സാംസ്‌കാരിക വിഭാഗമായ സമീക്ഷ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. 

വാർത്താ സമ്മേളനത്തിൽ കെ.എം.സി.സി ഭാരവാഹികളായ എസ്.എ.എം ബഷീർ, സലിം നാലകത്ത്,എം.പി ഷാഫി ഹാജി, പി.കെ അബ്ദുല്ല.കെ.പി മുഹമ്മദ് അലി, തായമ്പത്ത് കുഞ്ഞാലി, സലാം വീട്ടിക്കൽ, ഡി.എച്.സി  ഗ്രൂപ് പ്രതിനിധി ടോണി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു


Latest Related News