Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കേരള എന്റർപ്രണേഴ്‌സ് ക്ലബ് ഇഫ്താർ സംഗമവും ബിസിനസ് എക്സലൻസ് അവാർഡ് ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

April 18, 2022

April 18, 2022

ദോഹ : ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബ് അംഗങ്ങൾക്കായി നോമ്പ് തുറയും കേരളത്തിൽ നിന്ന് ഖത്തറിലെത്തി വിവിധ ബിസിനസ് മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായുള്ള കേരള എന്റർപ്രണേഴ്‌സ് ക്ലബ് ബിസിനസ് എക്സലൻസ് അവാർഡിന്റെ ലോഗോ പ്രകാശനവും ദോഹയിൽ നടത്തി.. ഒറിക്സ് വില്ലേജ് റെസ്റ്റാറന്റില്‍ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. താജ് ആലുവ ഉദ്ഘാടനം നിർവഹിച്ചു. മികച്ച സംരംഭകർക്കായുള്ള ബിസിനസ് എക്സലൻസ് അവാർഡ് ലോഗോയുടെ പ്രകാശനം കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ്‌  എ.സി മുനീഷ്  നിർവഹിച്ചു.

ബിസിനസ് എക്സലൻസ് അവാർഡില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിലെ യുവ സംരംഭകർ, സ്ത്രീ സംരംഭകർ, ഇന്നോവേറ്റർ, നിർമാണ മേഖല തുടങ്ങി ഇടത്തരം -ചെറുകിട സംരംഭകരെയാണ്‌ പരിഗണിക്കുക.  കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കൽ  ചടങ്ങിൽ അധ്യക്ഷനായിരുന്നു.
വനിതാ സംരംഭകർ ഉൾപെടെ പങ്കെടുത്ത പരിപാടിയിൽ കെ.ഇ.സി വൈസ് പ്രസിഡന്റ്‌ ശിഹാബ് വലിയകത്ത്, കൾച്ചറൽ  ഫോറം ജനറൽ സെക്രട്ടറി  മജീദലി,കെ.ഇ.സി ട്രഷറർ അസ്‌ഹറലി. പി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ  മുഹമ്മദ്‌ ഹാഫിസ്, ഹാനി കെ, അൽത്താഫ്, കെ സി നബീൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നല്‍കി. പ്രോഗ്രാം കൺവീനർ അബ്ദുൽ റസാഖ് സ്വാഗതവും കെ.ഇ.സി എക്സിക്യൂട്ടീവ് അംഗം മൻസൂർ. പി നന്ദിയും പറഞ്ഞു.

മെയ്  28 ന് കെ.ഇ.സി യുടെ വിപുലമായ ജനറൽ ബോഡി യോഗം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News