Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

May 29, 2022

May 29, 2022

ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‍ബോളിൽ ഇന്ത്യക്ക് തോൽവി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജോർദാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഇരു ടീമിനും കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും കൃത്യമായ ആക്രമണത്തിലൂടെ ജോർദാൻ  ഇന്ത്യന്‍ ഗോള്‍വലകുലുക്കി വിജയമുറപ്പിക്കുകയായിരുന്നു.76ാം മിനിറ്റില്‍ മുന്‍തര്‍ അബു അമാറയും, ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് അബു റൈഖും നേടിയ ഗോളുകളിലൂടെയാണ് എതിരാളികള്‍ ഇന്ത്യൻ ടീമിനെ തോൽവി അറിയിച്ചത്.

ജൂണില്‍ രണ്ടാം വാരം കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യാകപ്പ്​ യോഗ്യതാ റൗണ്ടില്‍ കളത്തിലിറങ്ങുന്നതിന്​ മുന്നോടിയായാണ്​ ഇന്ത്യ ജോര്‍ഡനെതിരെ സന്നാഹത്തിനിറങ്ങിയത്​.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News