Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികൾക്കും വലിയ പങ്കുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം.പി

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ 

അബുദാബി : കേരളത്തിലെ വികസന രംഗത്തെ മാറ്റങ്ങളില്‍ പ്രവാസി മലയാളികള്‍ക്കും വലിയ പങ്കുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് എം പി. പറഞ്ഞു. റോഡ് വികസനത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരം വികസനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവരുമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. 

റോഡ് വികസനത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ റോഡിലെ വേഗത റെയിലില്‍ വേണ്ട എന്നാണ് ഒരു കൂട്ടര്‍ വാശി പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദബി കേരളാ സോഷ്യല്‍ സെന്ററിന്റെ ‘2023-24 ‘വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ ലില്ലീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് സെക്രട്ടറി സത്യന്‍, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ൃ, ജെമിനി ഗണേഷ് ബാബു, സേവനം പ്രസിഡന്റ് രാജന്‍ അമ്ബലത്തറ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രേം ചന്ദ് , തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെന്റര്‍ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News