Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീൻ വീണ്ടും കത്തുന്നു,ഇസ്രായേൽ ആക്രമണത്തിൽ 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

May 09, 2023

May 09, 2023

ന്യൂസ് ഏജൻസി 

ഗസ്സ സിറ്റി: ഗസ്സക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ] (PIJ) അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ മൂന്ന് നേതാക്കളും അവരുടെ ഭാര്യമാരും കുട്ടികളും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ചൊവ്വാഴ്ച രാവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റികളിലെ ഇസ്രായേല്‍ നിവാസികളോട് നിയുക്ത ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാന്‍ ഇസ്രായേല്‍ സൈന്യം നിർദേശിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News