Breaking News
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ |
ഫലസ്തീനികൾ ജയിൽ ചാടിയ സംഭവം, ഇസ്രായേൽ ഉദ്യോഗസ്ഥർ കുടുംബങ്ങളെ വേട്ടയാടുന്നതായി പരാതി

September 10, 2021

September 10, 2021

ഇസ്രായേലിലെ ഗിൽബോവ ജയിലിൽ നിന്നും ഫലസ്തീൻ തടവുകാർ  രക്ഷപ്പെട്ടതിന് പിന്നാലെ, ഇവരുടെ കുടുംബങ്ങളെ ഇസ്രായേൽ വേട്ടയാടുന്നതായി പരാതി. തങ്ങളുടെ സുരക്ഷാവീഴ്ചയുടെ ജാള്യത മറക്കാനായി ഇസ്രായേൽ പോലീസ് നടത്തുന്ന ഈ നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കഴിഞ്ഞ വാരമാണ് ഇസ്രയേലിന്റെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്നും   ആറ് ഫലസ്തീനി തടവുകാർ ഭൂഗർഭ ടണൽ വഴി രക്ഷപ്പെട്ടത്.

രക്ഷപ്പെട്ടവരിൽ പ്രധാനിയായ, പദ്ധതി ആസൂത്രണം ചെയ്തുവെന്ന് ഇസ്രായേൽ പോലീസ് സംശയിക്കുന്ന മഹമൂദ് അർദാഹിന്റെ രണ്ട് സഹോദരന്മാരെയും ഒരു സഹോദരിയെയും അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു. മറ്റ് തടവുകാരുടെ ബന്ധുക്കളേയും പോലീസ് പിടിച്ചുവെച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഈ കിരാത നടപടി അനുവദിക്കാവുന്നതല്ലെന്നും, ചെറുത്തുനിൽക്കുമെന്നും ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വാസിൽ അബു യൂസുഫ് പ്രതികരിച്ചു. ഫലസ്തീനിലെയും, ഗാസ മുനമ്പിലേയും ആളുകൾ ഇതിനെതിരെ റാലി നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കിലെ പല പ്രദേശങ്ങളിലും ഇസ്രായേൽ സേന റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചതായും ആക്ഷേപമുയർന്നിരുന്നു.


Latest Related News