Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് രോഗികളുടെ ഐസൊലേഷൻ ദിനങ്ങൾ കുറച്ചു

January 24, 2022

January 24, 2022

ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ ഐസൊലേഷൻ കാലയളവ് ഏഴ് ദിവസമായി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികൾക്ക് അനുവദിച്ചു നൽകുന്ന രോഗകാല അവധികളുടെ എണ്ണവും ഏഴാക്കി പുനർനിശ്ചയിച്ചിട്ടുണ്ട്. നേരത്തേ പത്ത് ദിവസമായിരുന്നു കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിയേണ്ടത്. 

രോഗികൾ ഏഴാമത്തെ ദിവസം അംഗീകൃത കേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പച്ചയാവുകയും, പിറ്റേന്ന് മുതൽ ജോലിയിൽ പ്രവേശിക്കാനും കഴിയും. ഏഴാം ദിനം നടത്തുന്ന ഈ പരിശോധന പോസിറ്റീവ് ആയാൽ മൂന്ന് ദിവസങ്ങൾ കൂടി ഐസൊലേഷനിൽ കഴിയണം. ഈ വ്യക്തികൾക്ക് മൂന്ന് ദിവസം കൂടി രോഗകാല അവധി അനുവദിക്കും. പതിനൊന്നാം ദിവസം ടെസ്റ്റ്‌ ഇല്ലാതെ തന്നെ പുറത്തിറങ്ങുകയും, ജോലിയിൽ പ്രവേശിക്കുകയും ചെയ്യാം. ഏഴാം ദിവസം ആവുമ്പോഴേക്കും ഭൂരിഭാഗം പേരും കോവിഡിൽ നിന്ന് മുക്തരാവുന്നുണ്ടെന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനാലാണ് മാനദണ്ഡം മാറ്റിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഐസൊലേഷൻ അവസാനിച്ചാലും മാസ്കും സാമൂഹിക അകലവും അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


Latest Related News