Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ |
ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് ഇറാന് വളരെ സന്തോഷമുള്ള കാര്യമാണെന്ന് റുഹാനി

December 16, 2020

December 16, 2020

തെഹ്‌റാന്‍: ജോ ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നതില്‍ ഇറാന് വലിയ ആവേശം ഇല്ലെങ്കിലും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് കാണാന്‍ തങ്ങള്‍ക്ക് വളരെ സന്തോഷമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ബുധനാഴ്ച നടന്ന മന്ത്രിസഭയുടെ ടെലിവിഷന്‍ യോഗത്തിലാണ് റുഹാനി ഇക്കാര്യം വ്യക്തമാക്കിയത്. 

മന്ത്രിസഭാ യോഗത്തില്‍ ട്രംപിനെ 'തെമ്മാടി' എന്നും യു.എസ്സിലെ നിയമലംഘനം നടത്തുന്ന വ്യക്തി എന്നും റുഹാനി വിശേഷിപ്പിച്ചു. 

'ബെയ്ഡന്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആവേശമില്ല. എന്നാല്‍ ട്രംപ് പോകുന്നതില്‍ ഞങ്ങള്‍ വളരെ സന്തോഷവാന്മാരാണ്. നിരവധി ക്രൂരതകള്‍ ചെയ്ത വ്യക്തി, കൊലയാളി, തീവ്രവാദി, വാക്‌സിനു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളെ പോലും വെറുതെ വിടാത്തവന്‍ -ഇതെല്ലാമാണ് ട്രംപ്. ഈ വ്യക്തിക്ക് ധാര്‍മ്മികവും മാനുഷികവുമായ ഒരു തത്വവും ഇല്ല.' -റുഹാനി ട്രംപിനെതിരെ ആഞ്ഞടിച്ചു. 


ഡൊണാൾഡ് ട്രംപ്

കൊവിഡ് മഹാമാരിയെ ഇറാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയിലൂടെ വാക്‌സിന്‍ വാങ്ങാനുള്ള ശ്രമങ്ങളെ ശ്രമങ്ങളെ തടയാന്‍ ട്രംപ് ഭരണകൂടം സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റുഹാനി ആരോപിച്ചു. 

ലോകശക്തികളുമായുള്ള ഇറാന്റെ 2015 ലെ ആണവകരാറില്‍ നിന്ന് 2018 ലാണ് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയത്. 2018 മുതല്‍ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും നിലനില്‍ക്കുന്നുണ്ട്. 

ഇറാന്‍ നിബന്ധനകള്‍ പാലിച്ചാല്‍ കരാറിലേക്ക് അമേരിക്ക തിരിച്ചെത്തുമെന്ന് നേരത്തേ ബെയ്ഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News