Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; ഏതെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇസ്രയേലിനെ ചാരമാക്കിക്കളയുമെന്ന് ഇറാന്റെ ഭീഷണി

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


തെഹ്‌റാന്‍: ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രകോപനമെങ്കിലും ഉണ്ടായാല്‍തെല്‍ അവീവിനെയും ഹയ്ഫയെയും ചാരമാക്കി മാറ്റുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹതാമിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 

'ഏതെങ്കിലും ചെറിയ രീതിയിലുള്ള പ്രകോപനം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ തെല്‍ അവീവിനെയും ഹെയ്ഫയെയും ഞങ്ങള്‍ ചാരമാക്കി മാറ്റുമെന്ന് സയണിസ്റ്റുകള്‍ മനസിലാക്കണം.' -ഇറാന്‍ പ്രതിരോധ മന്ത്രി ഞായറാഴ്ച പറഞ്ഞു. 

ആവശ്യമെങ്കില്‍ തെഹ്‌റാനെതിരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തെല്‍ അവീവ് തയ്യാറാണെന്നും ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സമൂഹം തടയുന്നത് വരെ കാത്തിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ ഭാഷണി. 

'ഭീഷണിപ്പെടുത്തുന്ന ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത് അധികാരമില്ലാത്ത രാജ്യം അപമാനിക്കപ്പെടും. കാരണം, ആധിപത്യ ശക്തികള്‍ക്ക് അധികാരത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല.' -ജനറല്‍ ഹാതമി പറഞ്ഞതായി ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്റെ ശക്തിക്ക് വിവിധ വശങ്ങളുണ്ട്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ രാജ്യം അതിന്റെ ശക്തി ഉപയോഗിക്കുന്നു. സയണിസ്റ്റുകള്‍ ഇടയ്ക്കിടെ ഇറാനെതിരെ ഭീഷണി മുഴക്കുന്നത് നിരാശ കൊണ്ടാണ്. സുപ്രീം നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത് പോലെ, ഇറാന്റെ സയണിസ്റ്റ് ഭരണകൂടം ഇറാന്റെ പ്രധാന ശത്രുവല്ല, അവര്‍ക്ക് ഇറാന്റെ വലിപ്പം പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു. 

2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്‍ ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News