Breaking News
ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് |
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും

May 09, 2024

news_malayalam_absher_updates

May 09, 2024

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദി അറേബ്യയിൽ അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ  താത്കാലികമായി സേവനങ്ങൾ തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാളെ (വെള്ളിയാഴ്ച) പുലർച്ചെ 12 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അപ്ഡേറ്റ് നടക്കുക. അപ്ഡേറ്റ് സമയങ്ങളിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായേക്കാമെന്ന് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി.

ഇഖാമ പുതുക്കൽ, റീ എൻട്രി തുടങ്ങിയ സേവനങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും  നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബ്ഷിർ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.


Latest Related News